1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Onam releases in OTT Dates and platforms

തിയേറ്ററിൽ മാത്രമല്ല ഒടിടിയിലും പൊന്നോണം: ഓണം റിലീസ് ചെയ്യുന്ന ഒടിടി റിലീസുകളും പ്ലാറ്റ്ഫോമുകളും ഇവ

Onam
കൊവിഡ് വന്നതോട് കൂടി തിയേറ്റർ റിലീസുകളെ പോലെ ഒടിടി റിലീസുകളും പ്രേക്ഷകർ കാത്തിരിക്കുന്ന സംഭവമായി മാറിയിരിക്കുകയാണ്. സിനിമ പുറത്തിറങ്ങി ഒരു മാസം കഴിയുമ്പോൾ വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം സിനിമ കാണാമെന്നതാണ് ഒടിടി റിലീസിനെ ഒരു വിഭാഗം പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമാക്കുന്നത്.
 
അതിനാൽ തന്നെ ഓണത്തിന് തിയേറ്റർ റിലീസുകളെ പോലെ ആളുകൾ ഒടിടി റിലീസിനും കാത്തിരിക്കുന്നു. ഇത്തവണ ഓണത്തിന് വലിയ നിര ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ 8 തിരുവോണ ദിനത്തിൽ തിയേറ്ററിൽ വലിയ വിജയമായിരുന്ന കുഞ്ചാക്കോ ബോബൻ ചിത്രം എന്നാ താൻ കേസ് കൊട് റിലീസ് ചെയ്യും. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് റിലീസ്.
 
സീ 5ൽ സെപ്റ്റംബർ ഏഴാം തിയ്യതി സുരേഷ് ഗോപി ചിത്രം പാപ്പൻ റിലീസ് ചെയ്യും. പ്രിയൻ ഓട്ടത്തിലാണ്, വിക്രാന്ത് റോണ എന്നീ ചിത്രങ്ങൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ദുൽഖർ സൽമാൻ്റെ ഹിറ്റ് ചിത്രമായ സീതാരാമം വെള്ളിയാഴ്ച ആമസോൺ പ്രൈമിലെത്തും. സെപ്റ്റംബർ 11ന് നെറ്റ്സ്ലിക്സിൽ തല്ലുമാല റിലീസുമുണ്ട്.
അടുത്ത ലേഖനം
മമ്മൂട്ടിയുടെ പിറന്നാള്‍ സമ്മാനം,കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍