കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 5 മെയ് 2021 (17:19 IST)
രജനികാന്ത് അണ്ണാത്തെ ഷൂട്ടിംഗ് തിരക്കിലാണ്. വൈകാതെ തന്നെ ചിത്രീകരണം പൂര്‍ത്തിയാകും. അതിനുശേഷം യുഎസിലേക്ക് അദ്ദേഹം പോകുമെന്നാണ് വിവരം.സ്ഥിരമായി ആരോഗ്യപരിശോധനയ്ക്കായി നടന്‍ പോകാറുണ്ട്. ഇത്തവണയും അതിനു മുടക്കം ഉണ്ടാകില്ല. ജൂണിലാണ് താരത്തിന്റെ യാത്രയെന്ന് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്. മാര്‍ച്ചിലായിരുന്നു നടന്‍ യുഎസിലേക്ക് പോയത്. മകള്‍ ഐശ്വര്യയും മരുമകന്‍ ധനുഷിനും ഒപ്പം രജനി യുഎസില്‍ കഴിയും.
നിലവില്‍ അണ്ണാത്തെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ ചെന്നൈയിലേക്ക് മടങ്ങും. തന്റെ ഭാഗത്തിന്റെ ഡബ്ബിങ്ങും അദ്ദേഹം പൂര്‍ത്തിയാക്കും.