New OTT Releases Malayalam: പ്രാവിന്‍കൂട് ഷാപ്പും പൈങ്കിളിയും കണ്ടില്ലേ? ഒടിടിയില്‍ എത്തിയിട്ടുണ്ട്

Pravinkoodu Shappu, Painkili OTT Release: അനശ്വര രാജനും സജിന്‍ ഗോപുവും പ്രധാന വേഷങ്ങളിലെത്തിയ പൈങ്കിളി ഏപ്രില്‍ 11 മുതല്‍ മനോരമ മാക്‌സില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്

Painkili Movie Painkili Review Painkili Movie Social Media Review
Painkili Movie
രേണുക വേണു| Last Modified തിങ്കള്‍, 14 ഏപ്രില്‍ 2025 (16:00 IST)

Pravinkoodu Shappu, Painkili OTT Release: ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രാവിന്‍കൂട് ഷാപ്പും ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത പൈങ്കിളിയും ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം ആരംഭിച്ചു.

ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ചാന്ദ്‌നി എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച പ്രാവിന്‍കൂട് ഷാപ്പ് സോണി ലിവില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. ഏപ്രില്‍ 11 നു ഒടിടിയില്‍ എത്തി. ഒരു കള്ള് ഷാപ്പില്‍ നടക്കുന്ന കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവുമാണ് പ്രാവിന്‍കൂട് ഷാപ്പ് സിനിമയുടെ കഥ.

അനശ്വര രാജനും സജിന്‍ ഗോപുവും പ്രധാന വേഷങ്ങളിലെത്തിയ പൈങ്കിളി ഏപ്രില്‍ 11 മുതല്‍ മനോരമ മാക്‌സില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. വേറിട്ട രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം തിയറ്റര്‍ റിലീസില്‍ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :