വിജയ് ചിത്രത്തില്‍ നയന്‍ നായിക

Last Updated: ചൊവ്വ, 19 നവം‌ബര്‍ 2019 (17:31 IST)
നയന്‍‌താര വീണ്ടും ഇളയ ദളപതി ചിത്രത്തില്‍ നായിക. 'രാജാ റാണി' എന്ന സൂപ്പര്‍ ഹിറ്റ്‌ ഒരുക്കിയ ആറ്റ്ലിയുടെ പുതിയ ചിത്രമായ  'വിജയ്‌ - 59'ലാണ് നയന്‍ നായികയാവുന്നത്. ഏറെക്കാലത്തിന്ശേഷമാണ് വിജയ് ചിത്രത്തില്‍ നയന്‍താര എത്തുന്നത്. 
 
പ്രശസ്ത നിര്‍മാതാവ് കലൈപുലി എസ് താണുവാണ് വിജയ്‌ - ആറ്റ്ലി ചിത്രം നിര്‍മ്മിക്കുക. ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര ശക്തമായി തിരിച്ചു വന്നത് ആറ്റ്ലി ഒരുക്കിയ 'രാജാ റാണി'യിലൂടെയായിരുന്നു. നിലവില്‍ സൂര്യ - വെങ്കട് പ്രഭു ടീമിന്റെ 'മാസ്'ലാണ് നയന്‍സ്  അഭിനയിക്കുന്നത്
 
ജി വി പ്രകാശ് ആണ് സംഗീതം. ശിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന വന്‍ബജറ്റ് ചിത്രത്തിന് ശേഷമാകും 'വിജയ്‌ -59' ആരംഭിക്കുക. 'വിജയ്‌ -58'ന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ ആരംഭിക്കും. 


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :