Last Modified ശനി, 6 സെപ്റ്റംബര്‍ 2014 (15:10 IST)
വിജയ് കുറച്ചുനാളായി വിവാദത്തിലാണ്. ഇപ്പോഴിതാ എ ആര് മുരുകദാസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ 'കത്തി'യും നിയമകുരുക്കില്‍. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ശ്രീലങ്കന്‍ ബന്ധം നിമിത്തം റിലീസ് ആശങ്കയിലായിരിക്കുന്ന 'കത്തി'യ്ക്കെതിരേ പകര്‍പ്പവകാശ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംവിധാന സഹായിയായ മിഞ്ചൂര്‍ സ്വദേശി ഗോപിയാണ് 'കത്തി'യുടെ കഥ തന്റേതാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. 'കത്തി'യുടെ സംവിധായകനും തിരക്കഥാകൃത്തുമായ എ ആര് മുരുകദോസിനും പ്രൊഡക്ഷന്‍ മാനേജര്‍ക്കും എതിരെയാണ് ഗോപി കേസ് നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 18ന് നിശ്ചയിച്ചിരിക്കുന്ന കത്തിയുടെ ഓഡിയോ റിലീസ് നടത്താന്‍ സഹായം തേടി വിജയ് മുഖ്യമന്ത്രി ജയലളിതയെ സമീപിച്ചിരിക്കുന്ന അവസ്ഥയിലാണ് കത്തി നിയമകുരുക്കിലാകുന്നത്. ദീപാവലി റിലീസായി ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.