അനുബന്ധ വാര്‍ത്തകള്‍
- ലളിതയുടെ ഫേസ്ബുക്ക് കവര്‍ പിച്ചര്‍ ഇപ്പോഴും നാദിര്‍ഷ, ഉമ്മയെപ്പോലെയെന്ന് സംവിധായകന്‍
- ലളിത ചേച്ചിയില്ലെങ്കില്‍ ആ കഥാപാത്രവും ഇല്ല; പുതിയ സിനിമയില്‍ നിന്ന് ഒരു കഥാപാത്രത്തെ വെട്ടി സത്യന് അന്തിക്കാട്
- സിനിമയ്ക്ക് പുറത്തെ പരിചയം, സുഖമില്ലാത്ത സമയത്ത് ഫോണില്‍ സംസാരിച്ചിരുന്നു: മോഹന്‍ലാല്‍
- ഭരതനും ശ്രീവിദ്യയും തമ്മില്‍ പ്രണയത്തില്‍ ! ഹംസമായി ലളിത, ഒടുവില്‍ ഭരതന്റെ ജീവിതസഖി
- അവസാനം സംവിധാനം ചെയ്ത ചിത്രത്തിലും ഒരു കഥാപാത്രം കെ.പി.എ.സി. ലളിതയ്ക്കായി മാറ്റിവെച്ചു:സത്യന് അന്തിക്കാട്
സഹപ്രവര്‍ത്തകയല്ല ,എന്റെ അമ്മയായിരുന്നു: നവ്യ നായര്‍
എന്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു എന്നാണ് നവ്യ നായര്‍ കുറിച്ചത്. ഇരുവരും ഒടുവില്‍ ഒന്നിച്ചത് അഭിനയിച്ചത് ഒരുത്തി എന്ന ചിത്രത്തിലായിരുന്നു. നവ്യ നായരുടെ അമ്മയായാണ് ലളിത വേഷമിട്ടത്.
നവ്യ നായരുടെ വാക്കുകള്‍
എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മള്‍ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല ..
എന്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു ..
മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു ..