'നങ്ങേലി പൂവേ';മാളികപ്പുറത്തിലെ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (15:10 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' തിയേറ്ററുകളിലേക്ക്. ഡിസംബര്‍ 30ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി.

നങ്ങേലി പൂവേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനവും രഞ്ജിന്‍ രാജ് തന്നെയാണ്.

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :