റഫിയായി വരുൺ ധവാൻ, കിഷോർ കുമാറായി രൺബീർ!

Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (15:55 IST)
ഇന്ത്യൻ സിനിമയിലെ സംഗീത വിസ്മയങ്ങളായ മുഹമ്മദ് റഫിയുടെയും കിഷോർ കുമാറിൻറെയും ജീവിതം സിനിമയാകുന്നു. റഫിയായി വരുൺ ധവാനും കിഷോർ കുമാറായി രൺബീർ കപൂറും അഭിനയിക്കും.

ഹിറ്റ് മേക്കർ ഇംതിയാസ് അലിയുടെ സഹോദരൻ ആരിഫ് അലിയാണ് ഈ സബ്‌ജക്‌ട് സിനിമയാക്കാൻ ഒരുങ്ങുന്നത്. ഈ വിഷയത്തിൻറെ ലാളിത്യമാണ് തന്നെ ആകർഷിച്ചതെന്ന് ആരിഫ് അലി വ്യക്തമാക്കി.

ഹിന്ദി സിനിമാ സംഗീതലോകത്ത് മുഹമ്മദ് റഫി ചക്രവർത്തിയായി വിരാജിക്കുമ്പോഴാണ് 'ആരാധന' എന്ന വമ്പൻ ഹിറ്റിലൂടെ അരങ്ങേറുന്നത്. കിഷോറിൻറെ മാസ്കരിക പ്രകടനങ്ങൾ തുടർക്കഥയായതോടെ പിന്നീടൊരിക്കലും റഫിക്ക് തൻറെ പ്രതാപകാലത്തേക്ക് മടങ്ങിപ്പോകാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :