ദൃശ്യം 2 ബോളിവുഡിലേക്ക്, രണ്ടാം ഭാഗം ഒരുങ്ങുന്നത് ചില മാറ്റങ്ങളോടെ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 മെയ് 2021 (17:28 IST)

റിലീസ് ചെയ്ത ദിവസം തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരുന്നു. തെലുങ്ക് കന്നഡ റീമേക്ക് ഇതിനകം പ്രഖ്യാപിച്ചു. അതില്‍ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം സംവിധായകന്‍ ജിത്തു ജോസഫ് അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. ഇപ്പോളിതാ ഹിന്ദി റീമേക്കിന്റെ അവകാശങ്ങള്‍ വിറ്റുപോയ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷ്ണലാണ് ബോളിവുഡില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കുക. കുമാര്‍ മാങ്ങാത് അവകാശങ്ങള്‍ സ്വന്തമാക്കി. ചില മാറ്റങ്ങളോടെയാണ് രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗത്തിലെ അജയ് ദേവ്ഗണും തബുവും ശ്രിയ സരണും ഇത്തവണയും ഉണ്ടാകുമോ എന്നത് കണ്ടു തന്നെ അറിയണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :