കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (15:59 IST)
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ സിനിമ തിരക്കുകളിലാണ്. ഇതുവരെ പ്രഖ്യാപിക്കാത്തതും സംവിധായകര്‍ക്ക് നടന്‍ ഉറപ്പുനല്‍കിയതുമായി നിരവധി സിനിമകളാണ് മുന്നിലുള്ളത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍ 360ല്‍ നടന്‍ അടുത്തതായി അഭിനയിക്കും. അതിനോടൊപ്പം തന്നെ ലൂസിഫറിന്റെ തുടര്‍ച്ച ചിത്രമായ എമ്പുരാനില്‍ നടന്‍ വേഷമിടും. മോഹന്‍ലാലിന്റെ സിനിമ ചെയ്യാനായി കാത്തിരിക്കുന്ന സംവിധായകരുടെ നീണ്ട നിര തന്നെയുണ്ട്.
ആട് ജീവിതത്തിനുശേഷം ബ്ലസി സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും എന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇനി അഭിനയിക്കാന്‍ പോകുന്നത്. ഇത് കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന എംപുരാന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജിത്തു ജോസഫിന്റെ റാം ചിത്രീകരണം ആരംഭിച്ച് വര്‍ഷങ്ങളായി.ജോഷി- ചെമ്പന്‍ വിനോദ് ടീമിന്റെ റമ്പാനിലും മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. ഈ സിനിമകള്‍ കൂടാതെ ആണ് മോഹന്‍ലാലിന്റെ മുന്നില്‍ ഒരു സംവിധായകരുടെ നിര തന്നെയാണ് കാത്തുനില്‍ക്കുന്നത്.
സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍, ഡിജോ ജോസ് ആന്റണി, ടിനു പാപ്പച്ചന്‍, ഷാജി പാടൂര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, പ്രിയദര്‍ശന്‍, അന്‍വര്‍ റഷീദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളും മോഹന്‍ലാലിന്റെ മുമ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.