Last Modified തിങ്കള്‍, 10 നവംബര്‍ 2014 (16:00 IST)
എം മോഹനന് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ മൈ ഗോഡില്‍ നായികയായി വേഷമിടേണ്ടിയിരുന്നത് മിയയായിരുന്നു. എന്നാല്‍ ചിത്രത്തില്‍നിന്ന് പിന്മാറിയതായാണ് പുതിയ റിപ്പോര്‍ട്ട്. താന്‍ ചിത്രത്തിന്റെ കഥ കേട്ടിരുന്നുവെന്നും എന്നാല്‍ കരാര്‍ ഒപ്പിട്ടില്ലെന്നുമാണ് മിയയുടെ വിശദീകരണം. ഇന്ട്രു നേട്ര നാളൈ എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുത്തതു മൂലം മൈ ഗോഡിന് ഡേറ്റ് നല്കാന് കഴിയാതിരുന്നതെന്നും താരം പറയുന്നു.
മിയയുടെ ഡേറ്റ് കിട്ടാത്തതുമൂലം പകരം മറ്റൊരു നായകനടിയെ തേടുകയാണ് സംവിധായകന്. ചിത്രത്തില്‍ ശിശു മനശാസ്ത്രജ്ഞയുടെ വേഷമായിരുന്നു മിയയുടെ. ഐടി സ്ഥാപനത്തിന്റെ സിഇഒയായാണ് സുരേഷ് ഗോപി വേഷമിടുന്നത്. 15 വയസുകാരനായ ഒരു ബാലന്റെ മനോവ്യാപാരങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. നവാഗതരായ ജിയോ- നിജോ കൂട്ടുകെട്ടാണ് തിരക്കഥ രചിച്ചിരിക്കുന്നത്.