പലരും നിരാശപ്പെടുത്തും, എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന മാറ്റം തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്:മേതിൽ ദേവിക

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (22:03 IST)
ഡാൻസർ എന്ന നിലയിൽ മലയാളികൾക്ക് പ്രിയങ്കരിയാണ് മേതിൽ ദേവിക. നടൻ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക കൂടുതൽ ആളുകൾക്ക് പരിചിതയായത്. ഇപ്പോഴിതാ ജീവിതത്തിൽ താൻ എടുത്ത തീരുമാനങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം.

ദി ഫോർത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് താരം മനസ്സ് തുറന്നത്. നമ്മൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ നമ്മളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടതെന്ന് ദേവിക പറയുന്നു. ഏതെങ്കിലും പോയിന്റിൻ നമ്മുക്ക് ചെയ്യണമെന്ന് തോന്നുന്ന പല കാര്യങ്ങളും പല കാരണങ്ങളാൽ ചെയ്യാൻ പറ്റാത്ത വരാറുണ്ട്.

ഞാൻ എം എ ഡാൻസ് ചെയ്യുന്ന സമയത്ത് കേരളത്തിൽ അങ്ങനെയൊരു സബ്ജറ്റ് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. പലരും അന്ന് എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ എന്നത് സർവ്വസാധാരണമായി മാറി. റിസ്ക് ഏറ്റെടുത്തുകൊണ്ടേ നമുക്ക് മുന്നോട്ട് പോകാനാവു. മാറ്റം നമ്മളിൽ നിന്നാണ് ആദ്യം തുടങ്ങേണ്ടത്. ദേവിക പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :