രേണുക വേണു|
Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:11 IST)
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ ബാലനടിയാണ് മീനാക്ഷി. ചാനല്‍ അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. മീനാക്ഷിയും താരത്തിന്റെ കുടുംബവും ഇപ്പോള്‍ വലിയ വിഷമത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മീനാക്ഷിയുടെ ഒരു ഫോട്ടോയാണ് അതിനു കാരണം. അതൊരു വ്യാജ ചിത്രമാണ്. അതായത് എഐ ടെക്‌നോളജിയിലൂടെ നിര്‍മിച്ച ഒരു വ്യാജ ചിത്രം.
ഒരു സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മീനാക്ഷിയുടെ എഐ ചിത്രം പ്രചരിച്ചത്. അതിനു പിന്നാലെ നിരവധി പേര്‍ മോശം കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് മീനാക്ഷിയുടെ യഥാര്‍ഥ ചിത്രമാണെന്ന് കരുതിയാണ് പലരുടെയും പ്രതികരണം. ചിത്രത്തിലെ മീനാക്ഷിയുടെ വസ്ത്രധാരണമാണ് ആളുകളെ പ്രകോപിപ്പിച്ചത്. എന്നാല്‍ ഇത് എഐ ചിത്രമാണെന്നും ചിത്രത്തില്‍ കാണുന്നതു പോലെയുള്ള വസ്ത്രങ്ങള്‍ മീനാക്ഷി ധരിക്കാറില്ലെന്നും താരത്തിന്റെ കുടുംബവും പ്രതികരിച്ചു. മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പേജിലും ഇതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കിയിട്ടുണ്ട്.
മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് അഡ്മിന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
'മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി
ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല... ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു...മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത് ... അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു... വേണ്ട ഗൗരവത്തില്‍ തന്നെ നമ്മുടെ സൈബര്‍ പോലീസും കാര്യങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷെ അവര്‍ ക്ഷമിച്ചേക്കാം... എന്നതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്... അതല്ലേ ഇത്തരം ചിത്രങ്ങളുടെ
ശില്പികള്‍ക്കും പ്രചാരകര്‍ക്കും നല്ലത് ) '