Aiswarya|
Last Updated:
വെള്ളി, 3 മാര്‍ച്ച് 2017 (11:47 IST)
“ഒരു മെക്‌സിക്കന്‍ അപാരത“ വിമര്‍ശനങ്ങള്‍ക്ക്
മറുപടിയായി നടന്‍ ടൊവീനോ തോമസ് രംഗത്ത്. ട്രയലറിലൂടെ യുവമനസുകളെ ഇമ്പം കൊള്ളിച്ച
ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. രാഷ്ട്രീയം, പ്രണയം, സൗഹൃദം, തുടങ്ങി ക്യാംപസിലെ സര്‍വതും പ്രതിഫലിക്കുന്ന
സിനിമ കൂടിയാണ് ഇത്. ക്യാംപസില്‍ രാഷ്ട്രീയം വേണോ എന്ന ചോദ്യം നിലനില്‍ക്കുന്ന കാലത്ത്
ക്യാംപസ് രാഷ്ട്രീയത്തെക്കുറിച്ചുളള ചര്‍ച്ച മുന്നോട്ട്
വെയ്ക്കുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത.
‘ഒരു പാര്‍ട്ടിയെയും പൊക്കിയോ, താഴ്ത്തിയോ മെക്‌സിക്കന്‍ അപാരത പറയുന്നില്ലാ. ചെഗുവേരയുടെ ജീവിതത്തിലുണ്ടായത് പോലൊരു മാറ്റം ഒരു ചെറുപ്പക്കാരനില്‍ സംഭവിക്കുന്നതിനെ ആലങ്കാരികമായി അവതരിപ്പിച്ച ഒരു ചിത്രമാത്രമാണെന്ന് ടൊവീനോ മറുപടി പറഞ്ഞു. ഇതിനു മുന്‍മ്പ്
ഈ സിനിമയില്‍ കെഎസ്‌യുവിനെ പരിഹസിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ ചുട്ടമറുപടിയുമായാണ് ടൊവീനോ തോമസ് രംഗത്തെത്തിയിരിക്കുന്നത്.