ഒടിടിയില്‍ പുത്തന്‍ റിലീസുകള്‍, കാത്തിരുന്ന സിനിമകള്‍ എത്തി !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മെയ് 2023 (15:16 IST)
സിനിമ പ്രേമികള്‍ക്ക് മുമ്പിലേക്ക് നിരവധി പുതിയ ചിത്രങ്ങളാണ് മെയ് മാസം ഒടിടിയില്‍ റിലീസിന് എത്തുന്നത്.
കഠിന കഠോരമീ അണ്ഡകടാഹം
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത 'കഠിന കഠോരമീ അണ്ഡകടാഹം'എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.സോണി ലിവ്വിലൂടെ മെയ് 19 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.
പൂക്കാലം
ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തിയ 'ആനന്ദം' സംവിധായകന്റെ 'പൂക്കാലം' സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.ഹോട്ട് സ്റ്റാറിലൂടെ മെയ് 19 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.
അയല്‍വാശി
ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയല്‍വാശി'.സൗബിന്‍ നായകനായി എത്തുമ്പോള്‍ നിഖില വിമല്‍ ആണ് നായിക.നെറ്റ്ഫ്‌ലിക്‌സിലൂടെ മെയ് 19 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.
ഏജന്റ്
മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം ഏജന്റ് ഒടിടിയില്‍ എത്തി.
നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദര്‍ റെഡ്ഢിയാണ്. മെയ് 19 ന് സോണി ലിവില്‍ സ്ട്രീമിങ് ആരംഭിച്ചു.


ജവാനും മുല്ലപ്പൂവും, വിചിത്രം, എന്താടാ സജി, ശാകുന്തളം, വിക്രംവേദ തുടങ്ങിയ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഒടിടിയില്‍ ലഭ്യമാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :