ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാരിന്റെ എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു: പ്രിയദർശൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ഡിസം‌ബര്‍ 2021 (18:07 IST)
ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് തുടക്കത്തിൽ സമ്മർദ്ദത്തിലായിരുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. ബാഹുബലിയോടല്ല മത്സരം ഹോളിവുഡ് സംവിധായകൻ സ്പിൽബർഗുമായിട്ടായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങളുടേത് ചെറിയ ബജറ്റായിരുന്നു. ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു. പ്രിയദർശൻ പറഞ്ഞു.

നീണ്ട 25 വർഷത്തെ തന്റെ കാത്തിരിപ്പാണ് മരക്കാരെന്നും കാലാപാനി ചിത്രമൊരുക്കുന്ന സമയത്താണ് ഇത്തരമൊരു സിനിമയുടെ സാധ്യതയെ കുറിച്ച് തിരക്കഥാകൃത്ത് ദാമോദരന്‍ മാഷ് പറഞ്ഞതെന്നും പ്രിയദർശൻ പറഞ്ഞു.

കാലാപാനിയുടെ സമയത്ത് കാറ്റും കടൽ യുദ്ധങ്ങളും ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നില്ല. 25 വര്‍ഷത്തിന് ശേഷം എല്ലാം മാറി സിനിമ ചെയ്യാന്‍ ശരിയായ സമയമാണെന്ന് തോന്നി. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ യുദ്ധം കാണിക്കുന്നതില്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :