കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (09:04 IST)
ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ദൃശ്യം രണ്ടിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മറ്റു ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ ആദ്യം റീമേക്ക് പ്രഖ്യാപിച്ചത് തെലുങ്ക് പതിപ്പ് ആയിരുന്നു. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇക്കാര്യം മീനയും ജീത്തുവും തന്നെയാണ് അറിയിച്ചത്. പ്രേക്ഷകരെ വീണ്ടും കാണാന്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം
മീന പങ്കുവെച്ചത്.
'പ്രേക്ഷകരെ വീണ്ടും കാണാന്‍ കാത്തിരിക്കുന്നു.നിങ്ങളുടെ എല്ലാ സ്‌നേഹവും പിന്തുണയും ആവശ്യമാണ്.'- മീന കുറിച്ചു.
എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് ജീത്തു ജോസഫ്
ദൃശ്യം 2 തെലുങ്ക് റീമേക്ക് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്.നടന്‍ വെങ്കിടേഷാണ് നായകനായി എത്തുന്നത്.നദിയ മൊയ്തു ആശാ ശരത് ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കും.ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രവും നിര്‍മ്മിക്കും. ദൃശ്യം പോലെ തന്നെ ദൃശ്യം രണ്ടും കാണാനായി കാത്തിരിക്കുകയാണ് ടോളിവുഡ് പ്രേക്ഷകര്‍.