തൃഷയോട് മാപ്പ് പറയില്ല,മാപ്പുപറയാന്‍ വേണ്ടി ചെയ്ത തെറ്റ് എന്താണെന്ന് മന്‍സൂര്‍ അലി ഖാന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (15:11 IST)
നടി തൃഷയ്ക്കെതിരയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയാനില്ലെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. മാപ്പുപറയാന്‍ വേണ്ടി താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും ചിലര്‍ തനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണെന്നും നടന്‍ പറഞ്ഞു. ചെന്നൈയിലെ വീട്ടില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ത്ഥമാണോ, കൊലപാതക ദൃശ്യങ്ങളില്‍ ആരെയെങ്കിലും കൊല്ലുന്നുണ്ടോയെന്നും നടന്‍ ചോദിച്ചു. തമിഴ്‌നാട്ടിലെ താര സംഘടനയ്‌ക്കെതിരെയും മന്‍സൂര്‍ സംസാരിച്ചു. സംഘടന വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പ് പറയണമെന്ന് പറയുന്നതെന്നും നാല് മണിക്കൂറിനകം നോട്ടീസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.
തമാശരൂപേണയാണ് അക്കാര്യങ്ങള്‍ പറഞ്ഞത്. നിരവധി നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം തന്റെ സ്വഭാവത്തെക്കുറിച്ച് നന്നായി അറിയാം. അഭിമുഖത്തില്‍ തമാശയായിട്ടായിരുന്നു താന്‍ മറുപടി നല്‍കിയത് ഇപ്പോള്‍ നടക്കുന്ന ഭീഷണികള്‍ക്കു മുന്നില്‍ വഴങ്ങുന്ന ആളല്ല താനെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :