സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടിക്ക് സപ്തതി

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (14:44 IST)

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി സെപ്റ്റംബര്‍ ഏഴിന് സപ്തതി ആഘോഷിക്കും. സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മമ്മൂട്ടി തന്റെ സപ്തതി ആഘോഷിക്കുന്നത്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. പി.ഐ.മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ ആദ്യ പേര്. സിനിമയില്‍ സജീവമായതിനു ശേഷമാണ് മമ്മൂട്ടി എന്ന പേര് സ്വീകരിച്ചത്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' ആണ് മമ്മൂട്ടിയുടെ ആദ്യ സിനിമ.

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :