അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടി യഥാര്‍ത്ഥ ജീവിതത്തില്‍ മുഖംമൂടിക്ക് പിന്നില്‍ ഒളിക്കാത്ത നടന്‍: റോഷന്‍ ആന്‍ഡ്രൂസ്
- മമ്മൂട്ടിയുടെ നായിക, പിറന്നാള്‍ ആശംസകളുമായി ദിവ്യ ഉണ്ണി
- മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറം പ്രശസ്തമാക്കിയ അതുല്യ പ്രതിഭ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
- മലയാളത്തിലെ ഏറ്റവും മികച്ച ജോഡി; സുഹാസിനിയുമായി പ്രണയത്തിലെന്ന ഗോസിപ്പ് കാട്ടുത്തീ പോലെ പടര്‍ന്നു, വിഷമത്തിലായി മമ്മൂട്ടി
- 'നിങ്ങളില്ലാത്ത പത്ത് വര്‍ഷം മലയാള സിനിമയിലുണ്ടാകില്ല മിസ്റ്റര്‍ മമ്മൂട്ടി'
മമ്മൂട്ടിയോടൊപ്പമുള്ള ഈ നടിയെ മനസ്സിലായോ ? പിറന്നാള്‍ ആശംസകളുമായി യുവതാരം
മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ആണ് ഇന്ന്. അദ്ദേഹത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ജീവിതത്തിലെ ഓരോ സമയത്തും മമ്മൂട്ടിയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ അനുഗ്രഹവും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപ് പങ്കുവെച്ചിരിക്കുന്നത്.
'ഞങ്ങളുടെ മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍. ?കൂടുതല്‍ പ്രതീക്ഷയോടെ ഈ നിമിഷങ്ങളെല്ലാം പങ്കുവെച്ചതില്‍ ഭാഗ്യമുണ്ട്'-നിരഞ്ജന കുറിച്ചു.
രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് നിരഞ്ജന അനൂപ് അഭിനയജീവിതം ആരംഭിക്കുന്നത്. 2017 ല്‍ C/O സൈറ ബാനു ,പുത്തന്‍ പണം,ഗൂഢാലോചന തുടങ്ങിയ ചിത്രങ്ങളിലൂടെ നിരഞ്ജന സിനിമ ലോകത്ത് സജീവമായിരുന്നു. പിന്നീട് ബി.ടെക് എന്ന സിനിമയില്‍ അഭിനയിച്ചതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രമായ 'ബര്‍മുഡ' ആണ് നടിയുടെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച സിനിമ. മഞ്ജുവാര്യരുടെ ചതുര്‍മുഖത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നിരഞ്ജന എത്തിയിരുന്നു.