‘മമ്മൂട്ടി ഇപ്പോഴും ഒരു നടനാണ്, മോഹൻലാൽ താരം മാത്രം’; എങ്ങനെ ഇത്ര വൃത്തികേടായി അഭിനയിക്കുന്നു ലാലേട്ടാ?... - വൈറൽ കുറിപ്പ്

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (13:04 IST)
മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ മികച്ച രണ്ട് അഭിനേതാക്കളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഇത്രയും കാലം അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളും സിനിമകളും ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ പ്രകടനം എടുത്ത് നോക്കുമ്പോൾ പ്രകടമാകുന്ന ഒരു വ്യത്യാസമുണ്ട്.

മമ്മൂട്ടിയെന്ന നടൻ തന്നിലെ കഴിവിനെ വീണ്ടും വീണ്ടും തേച്ചുമിനുക്കുകയാണ്. അഭിനയത്തോട് അത്രകണ്ട് അഭിനിവേശമാണ് തനിക്കെന്ന് പലയാവർത്തി പറയുകയും അത് പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്യുന്ന നടനാണ് അദ്ദേഹം. 2020ൽ എത്തി നിൽക്കുമ്പോൾ മമ്മൂട്ടിയെന്ന താരത്തെ മാത്രമല്ല നടനേയും വ്യക്തമായി കാണാൻ സാധിക്കും. ഉണ്ട, പേരൻപ്, യാത്ര എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയെന്ന നടനും മധുരരാജ, ഷൈലോക്ക് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയെന്ന താരത്തേയും നമുക്ക് കാണാം.

പക്ഷേ, മോഹൻലാലിൽ ആ മാറ്റം പ്രകടമാണ്. എന്ന നടനെ കാണണമെങ്കിൽ മഷിയിട്ട് നോക്കിയാലും കിട്ടാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. മോഹൻലാൽ എന്ന നടൻ ഉണ്ടായിരുന്നു എന്ന് പറയേണ്ടുന്ന അവസ്ഥ വരെയായി കാര്യങ്ങൾ. കുറച്ചെങ്കിലും ആശ്വസിക്കാനുള്ള വക നൽകിയത് ലൂസിഫറിലൂടെ പൃഥ്വിരാജിലൂടെയായിരുന്നു. മോഹൻലാൽ എന്ന താരം മാത്രമാണ് ഇപ്പോഴുള്ളത്.

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നിലവിലെ അഭിനയത്തെ/താരപരിവേഷത്തെ താരതമ്യം ചെയ്തു കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അമീൻ ഇർഷാദ് എഴുതിയ പോസ്റ്റ് ഇങ്ങനെ:

മമ്മൂട്ടി or മോഹൻലാൽ?

ഒരിക്കലും മറുപടി കിട്ടാത്ത ചോദ്യമാണ് ഇത്. ഒന്നിനൊന്നു പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭകൾ. അവരവർക്ക് വേണ്ടത് അതിന്റേതായ പൂർണതയിൽ എത്തിച്ചവർ. ഇനി എന്തെങ്കിലുമൊക്കെ ചെയ്ത് പേരെടുക്കേണ്ട ആവശ്യമേ അവർക്കില്ല. സൂര്യനെ നോക്കി ചിരിച്ചുകൊണ്ട് ചെല്ലാൻ സാധിക്കുന്നവർ. എന്നാൽ ഈയിടെ ആയി കണ്ടുവരുന്ന വളരെ കാലിക പ്രസക്തി ഉള്ള വരകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

മമ്മൂട്ടി എന്ന നടൻ / താരം എല്ലാം തികഞ്ഞ ഒരു അവതാരമല്ലാ. മേന്മകളേക്കാൾ കൂടുതൽ കോട്ടങ്ങളുള്ള ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് ജന്മനാ അദ്ധേഹത്തിനുള്ള ഒരു attitude ആയിരിക്കാം. ഒരു ruff & tuff character ആണെന്ന് കേട്ടിട്ടുണ്ട്. അതിനാൽ തന്നെ എല്ലാത്തരം വേഷങ്ങളും ചെയ്യാനുള്ള പരിമിതികൾ അദ്ദേഹത്തിനുണ്ട്. ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അദ്ദേഹം വിസ്മയിപ്പിച്ച കഥാപാത്രങ്ങളെ തേടി അധികം പിറകിലേക് പോകേണ്ടതില്ല എന്നുള്ളതുതന്നെയാണ് നടനെന്ന നിലയിലും താരമെന്ന നിലയിലും എന്നെ അത്ഭുതപ്പെടുത്തുന്നത്. peranbu, യാത്ര, തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിലെ നടനെ ചൂഷണം ചെയ്യുമ്പോഴും മധുരരാജാ, ഒക്കെ താരത്തെയും ഉയർത്തിക്കാട്ടുന്ന.

ഇനി മോഹൻലാൽ എന്ന നടൻ / താരത്തെ എടുത്തുനോക്കാം. സൂക്ഷ്മാഭിനയത്തിൽ ഇത്രകണ്ട് മികച്ചതാക്കാൻ കഴിയുന്ന താരം ഉണ്ടായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം. അത്ര മികച്ചതായിരുന്നു അദ്ദേഹത്തിന്റെ അഭിനയപാടവം. എന്നാൽ ആയിരുന്നു എന്ന് പറയാതെ നിവർത്തിയില്ല എന്നതാണ് സത്യം. എന്നാൽ താരമെന്ന നിലയിൽ ഏതൊരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലേക്ക് അദ്ദേഹം ഇപ്പോഴും പറന്നുകൊണ്ടിരിക്കുകയാണ്. എന്നിലെ ആസ്വാദകനെ തൃപ്തിപ്പെടുത്താൻ ആ താരം മാത്രം മതിയാകില്ല ലാലേട്ടാ. ഒരിക്കൽക്കൂടി എനിക്ക് വേണം ഭ്രമരവും തന്മാത്രയും വാനപ്രസ്ഥാവുമെല്ലാം. 2016ൽ കണ്ട ഒപ്പം മാത്രമാണ് അവസാനമായി അദ്ദേഹത്തെ ഒരു പരിധിവരെ കാണാൻ സാധിച്ചത്.

മറ്റൊന്ന്, ഏതൊരു ഫീലിങ്ങിന്റെ പേരിലായാലും അഭിയായിക്കുമ്പോൾ അത് ഒരു ജോലിയായി കാണാതെ കുറച്ചെങ്കിലും commitment കൂടി അതിലുണ്ടാവണം. തീർച്ചയായും ബിഗ് ബ്രദർ പോലൊരു ചിത്രത്തിൽ എവിടെയും എന്ന നടനെയോ താരത്തെയോ കാണാൻ സാധിച്ചിട്ടില്ല. എങ്ങനെ ഇത്ര വൃത്തികേടായി ഇദ്ദേഹം അഭിനയിക്കുന്നു എന്നോർത്ത് സങ്കടപ്പെടാതെ നിവർത്തിയുമില്ല. തീർച്ചയായും Prithviraj Sukumaranഎന്ന director ഓ Murali Gopyഎന്ന writer ഓ ഇല്ലെങ്കിൽ ഇന്ന് mohanlal എന്ന നടനോ താരമോ ഉണ്ടായിരിക്കില്ല എന്ന് തോന്നിപ്പോകുന്നു. അങ്ങനെ ഉണ്ടാകരുതെന്ന് മാത്രമാണ് പ്രാർത്ഥന. കാരണം നിങ്ങൾക് പകരം വെയ്ക്കാൻ മറ്റാരുമില്ല ലാലേട്ടാ.
ചിത്രത്തിന് കടപ്പാട്: പെൻ‌സിലാശാൻ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :