'എന്റെ സൂപ്പര്‍സ്റ്റാര്‍'; മധുവിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (14:59 IST)
മലയാളത്തിന്റെ പ്രിയ താരം മധുവിന്റെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാളാശംസകള്‍ എന്നു കുറിച്ചുകൊണ്ടാണ് മമ്മൂട്ടി. ആശംസകള്‍ നേര്‍ന്നത്
'എന്റെ പ്രിയപ്പെട്ട മധു സാറിന് ഒരായിരം ജന്മദിനാശംസകള്‍'- മോഹന്‍ലാല്‍ കുറിച്ചു. മധുവിന് സ്‌നേഹചുംബനം നല്‍കുന്ന ചിത്രം പങ്കുകൊണ്ടാണ് നടന്റെ ആശംസ.
താന്‍ ജീവിതത്തില്‍ കണ്ട ഒരേ ഒരു സൂപ്പര്‍സ്റ്റാര്‍ മധു ആണെന്നും മമ്മൂട്ടി മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതലേ മധുവിന്റെ വലിയ ആരാധകന്‍ ആയിരുന്നു താരം. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് മമ്മൂട്ടി കത്തുകള്‍ അയച്ചിട്ടുണ്ടായിരുന്നു. അതേസമയം നിരവധി താരങ്ങളാണ് മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :