വിവാദ സിനിമ ചോര്‍ത്തിയതാര് ?; ഉഡ്‌താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ഇന്റർനെറ്റിൽ

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ സിനിമയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ലഭ്യമാണ്

  ഉഡ്‌താ പഞ്ചാബ് , സെന്‍‌സര്‍ കോപ്പി , ടോറന്റ് സൈറ്റ് , ഉഡ്‌താ പഞ്ചാബ് കോപ്പി പുറത്ത്
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 16 ജൂണ്‍ 2016 (08:04 IST)
പുറത്തിറങ്ങും മുമ്പേ വിവാദത്തിലായ ഉഡ്‌താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ചിത്രം വെള്ളിയാഴ്‌ച റിലീസ് തീരുമാനിച്ചിരിക്കെയാണ് ചില ടോറന്റ് സൈറ്റുകളില്‍ വ്യാജൻ വിലസുന്നത്. ഇതിനോടകം തന്നെ പതിനായിരത്തോളം പേർ സിനിമ ഡൗൺലോഡ് ചെയ്‌തതായാണ് വിവരം. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രംഗത്തെത്തിയിയതോടെ ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്‌തു.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ സിനിമയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ലഭ്യമാണ്. ഫോര്‍ സെന്‍സര്‍ എന്നെഴുതിയിരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച കോപ്പിയാണ് ലീക്കായതെന്നാണ് പ്രാഥമിക നിഗമനം. സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ ഉള്ള പകര്‍പ്പാണ് ലീക്കായിരിക്കുന്നത്. രണ്ടു മണിക്കൂറും 20 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. എന്നാൽ ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ചിത്രം ചോര്‍ത്തിയത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അഭിഷേക് ചൗബേ സംവിധാനം ചെയ്ത 'ഉഡ്താ പഞ്ചാബ്' പഞ്ചാബിലെ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളാകുന്നതിന്റെ കഥയാണ് പറയുന്നത്. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍, ദില്‍ജിത് ദോസന്ത് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍.

അതേസമയം, ഉഡ്താ പഞ്ചാബ് റിലീസ് ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹ്യൂമൻ റൈറ്റ്സ് അവെയര്‍നെസ് എന്ന സന്നദ്ധസംഘടനയുടെ ഹര്‍ജി നല്‍കിയിട്ടുണ്ട്. സിനിമയിലെ ഒരു പരാമർശം മാത്രം ഒഴിവാക്കി ചിത്രം പ്രദർശിപ്പിക്കാമെന്ന് ബോംബെ​​​ ഹൈകോടതി വിധിക്കെതിരെയാണ് ഈ സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സിനിമയിലെ കട്ടിങ്ങുകൾ തീരുമാനിക്കേണ്ടത് കോടതിയല്ല എന്നാണ് ഹര്‍ജിക്കാരുടെ വാദം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :