1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Dhanush Om Movie Release

മമ്മൂട്ടിയും ധനുഷും എത്തും നവംബർ 30 ന്

Mammootty, Dhanush, Mammootty Dhanush Om Movie Release, Om Movie release Date
Dhanush and Mammootty

ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായി, മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്ന 'ഓം' നവംബർ 20 ന് തിയറ്ററുകളിലെത്തും. ഒക്ടോബർ 16 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് നീട്ടുകയായിരുന്നു. 
 
നവംബർ 20 ന് റിലീസ് 
 
അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന 'ഓം' സ്വർണ്ണക്കടത്തിന്റെ കഥയാണ് പറയുന്നത്. ധനുഷും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം. സായ് പല്ലവിയാണ് നായിക. സായ് അഭയങ്കർ ആണ് സംഗീതം. നവംബർ 20 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. 
 
റിലീസ് നീട്ടാൻ കാരണം 
 
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ 2, സൂര്യയുടെ സീൻ എന്നീ സിനിമകൾക്കൊപ്പമായിരുന്നു ഓമിന്റെയും റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ വമ്പൻ ക്ലാഷ് ഒഴിവാക്കാനാണ് ധനുഷ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. മൂന്ന് വമ്പൻ ചിത്രങ്ങൾ ഒന്നിച്ചെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. മുതിർന്ന താരമെന്ന നിലയിൽ രജനികാന്തിനോടുള്ള ആദരവ് കൂടി മുൻനിർത്തിയാണ് ഓം സിനിമയുടെ റിലീസ് നീട്ടിയത്. സൂര്യ നായകനായെത്തുന്ന സീൻ എന്ന സിനിമയുടെ റിലീസും ഇതേ സമയത്ത് വരുന്നതും റിലീസ് നീട്ടാൻ കാരണമായി.
അടുത്ത ലേഖനം
വിവാഹത്തിനു മുൻപ് അമ്മയാകണമെന്ന ആഗ്രഹത്താൽ രണ്ട് തവണ ഐവിഎഫ് നടത്തി: സ്വര ഭാസ്‌കർ