എന്റേയും മകന്റേയും കൊച്ചുമകന്റേയും ഹീറോ ആണ് മമ്മൂട്ടി! - സംവിധായകന്റെ വെളിപ്പെടുത്തൽ

മമ്മൂട്ടിയുടെ പുതിയ സിനിമയായ ഷൈലോക്കിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരം ഇത്തരത്തിൽ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

റെയ്‌നാ തോമസ്| Last Modified ശനി, 18 ജനുവരി 2020 (16:16 IST)
മമ്മൂട്ടിയെ തലമുറകളുടെ താരം എന്ന് വിശേഷിപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. മമ്മൂട്ടിയുടെ പുതിയ സിനിമയായ ഷൈലോക്കിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരം ഇത്തരത്തിൽ മമ്മൂട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

നീണ്ട 22 വർഷത്തിനുശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന എന്ന വാർത്തയും അദ്ദേഹം പങ്കുവച്ചു. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രം കൂടിയാകും ഇത്. ഇഖ്ബാൽ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:

തലമുറകളുടെ താരമാണ് അദ്ദേഹം. ഞങ്ങള്‍ ഏകദേശം ഒരേകാലത്ത് സിനിമയിലെത്തിയവരാണ്. അന്ന് എന്റെ മക്കള്‍ ജനിച്ചിട്ടില്ല. അവര്‍ ജനിച്ച്‌ വളര്‍ന്നു വന്നപ്പോള്‍ അവര്‍ ഏറ്റവും കൂടുതലും കയ്യടിച്ച്‌ ആസ്വദിച്ചതും മമ്മൂക്കയുട സിനിമകളാണ്. അടുത്തിടെ അന്തിക്കാട്ടെ വീട്ടിലിരുന്ന് ടിവി കാണുമ്ബോള്‍ തന്റെ മകന്റെ മകനായ നാലുവയസുകാരന്‍ ആദിത്യന്‍ മടിയിലുണ്ടായിരുന്നു. അപ്പോള്‍ ടിവിയില്‍ മമ്മൂക്കയുടെ മുഖം കണ്ടപ്പോള്‍ അവനിരുന്ന് കയ്യടിക്കുകയായിരുന്നു. അവന്റേയും ഹീറോ മമ്മൂക്കയാണ്. ഏറെ സന്തോഷമുണ്ട്. എന്റെ അടുത്ത സിനിമയിലെ നായകനും മമ്മൂക്കയാണ്'
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :