ഒടിടി റിലീസ് പ്രഖ്യാപിച്ച് നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ'

Malayalee from India Review
Malayalee from India Review
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂണ്‍ 2024 (16:37 IST)
നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ'യ്ക്ക് തുടക്കത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മെയ് ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.

ജൂലൈ 5നാണ് റിലീസ്.സോണിലൈവില്‍ സ്ട്രീമിംഗ് ആരംഭിക്കും.മലയാളി ഫ്രം ഇന്ത്യ'യില്‍ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ, സലിം കുമാര്‍, വിജയകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുധീപ് ഇളമണ്‍ ഛായാഗ്രഹണവും ജെയ്ക്സ് ബിജോയി സംഗീതവും ഒരുക്കി. ശ്രീജിത്ത് സാരംഗിന്റെ മികച്ച എഡിറ്റിംഗും മികച്ചതായിരുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.












അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :