നിവിന്‍ പോളിയുടെ ഈ സിനിമയും വീണു! മുന്നില്‍ വേറെ വഴിയില്ല, തീയേറ്റര്‍ വിടാന്‍ ഒരുങ്ങി 'മലയാളി ഫ്രം ഇന്ത്യ'

Malayalee From India
Malayalee From India
കെ ആര്‍ അനൂപ്| Last Updated: വെള്ളി, 10 മെയ് 2024 (16:06 IST)
നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ' ബോക്സ് ഓഫീസില്‍ കളക്ഷന്‍ താഴേക്ക്.

മെയ് 1 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ 9 ദിവസങ്ങളില്‍ നിന്നായി ഇന്ത്യയില്‍ നിന്നായി 9.17 കോടി നേടി.

ഒമ്പതാം ദിവസമായ മെയ് 9ന് ചിത്രം ഇന്ത്യയില്‍ 33 ലക്ഷം രൂപയാണ് നേടിയത്.

മെയ് 09 വ്യാഴാഴ്ച, 'മലയാളി ഫ്രം ഇന്ത്യ' 13.50% ഒക്യുപ്പന്‍സി നേടി.പ്രഭാത ഷോകളില്‍ 7.78%, ഉച്ചകഴിഞ്ഞുള്ള ഷോകളില്‍ 14.97%, ഈവനിംഗ്, നൈറ്റ് ഷോകളില്‍ യഥാക്രമം 14.33%, 16.92% ഒക്യുപ്പന്‍സി നേടി.

ഇന്ന് പുതിയ സിനിമകള്‍ കൂടി റിലീസ് ആകുന്നതോടെ 'മലയാളി ഫ്രം ഇന്ത്യ'ക്ക് പിടിച്ചു നില്‍ക്കാനാവില്ല.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :