രേണുക വേണു|
Last Modified വ്യാഴം, 29 ജൂലൈ 2021 (10:06 IST)
സിനിമയിലെത്തിയ ശേഷമാണ് നമുക്ക് ഇഷ്ടമുള്ള പല അഭിനേതാക്കളും അവരുടെ പേര് മാറ്റിയത്. നടിമാരാണ് ഇതില്‍ കൂടുതല്‍. ഡയാന മറിയ കുര്യന്‍ എന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ യഥാര്‍ഥ പേര്. മീര ജാസ്മിന്റെ യഥാര്‍ഥ പേര് ജാസ്മിന്‍ മേരി ജോസഫ് എന്നാണ്. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെയാണ് മീര ജാസ്മിന്‍ സിനിമയില്‍ അരങ്ങേറിയത്. മീര ജാസ്മിന്‍ എന്ന പേര് കണ്ടെത്തിയത് ലോഹിതദാസ് തന്നെയാണ്.
ധന്യ നായര്‍ ആണ് പിന്നീട് മലയാളികളുടെ പ്രിയ നടി നവ്യ നായര്‍ ആയത്. സിബി മലയിലാണ് നവ്യ നായര്‍ എന്ന പേരിട്ടത്. കമല്‍ ചിത്രം നമ്മളിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ഭാവനയുടെ യഥാര്‍ഥ പേര് കാര്‍ത്തിക എന്നാണ്. ജിമി ജോര്‍ജ് ആണ് പിന്നീട് മിയ ജോര്‍ജ് ആയത്. ഗെര്‍ലി ആന്റോയാണ് പിന്നീട് ഗോപികയായത്. സ്വാസികയുടെ യഥാര്‍ഥ പേര് പൂജ എന്നാണ്. ബ്രൈറ്റി ബാലചന്ദ്രന്‍ ആണ് പിന്നീട് മൈഥിലിയായത്. ഇനിയയുടെ മുന്‍ പേര് ശ്രുതി സാവന്ത് എന്നാണ്.