കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (12:05 IST)
മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുന്നു. സിനിമയുടെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ വേഷമിടും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എതിരാളികള്‍ ഇല്ലാതെ അജയ്യനായി ഏകദേശം 50 വര്‍ഷത്തോളം ഗുസ്തി ഗോദ ഭരിച്ച ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമയായി ലാല്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.
1900 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബന്‍ പറയുന്നത്. ജനുവരി 18ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു.മറാഠി നടി സൊണാലി കുല്‍ക്കര്‍ണി,ഹരീഷ് പേരടി തുടങ്ങിയവരാണ് പ്രധാന മറ്റ് വേഷങ്ങളില്‍ എത്തുന്നത്.
ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.