അത് സ്വപ്നമാണ്, പോരാട്ടം തുടരുമെന്ന് കമല്‍ഹാസന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (12:33 IST)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. പാര്‍ട്ടി ഏറെ പ്രതീക്ഷ വെച്ച് കമലഹാസന്റെ സീറ്റായ കോയമ്പത്തൂര്‍ നോര്‍ത്തില്‍ 1500 വോട്ടുകള്‍ക്കാണ് ബിജെപിയുടെ വാനിതി ശ്രീനിവാസനോട് തോറ്റത്.എന്നാല്‍ പിറകോട്ടില്ല. പോരാട്ടങ്ങള്‍ തുടരാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ സ്വപ്നത്തെ കുറിച്ചും തോല്‍വിയെ കുറിച്ചും തുറന്നുപറയുകയാണ് നടന്‍.

'ജനവിധി അംഗീകരിക്കുന്നു. വോട്ട് ചെയ്തവര്‍ക്ക് നന്ദി. തമിഴ്‌നാടിനെ തിരിച്ചറിയു എന്നത് വെറുമൊരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം അല്ല. അത് മക്കള്‍ നീതി മയ്യത്തിന്റെ സ്വപ്നമാണ്. മണ്ണിന്റേയും ഭാഷയുടേയും ജനങ്ങളുടേയും സുരക്ഷിതത്തിനായി പോരാടും'- കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

വൈകാതെ തന്നെ സിനിമാ തിരക്കുകളിലേക്ക് അദ്ദേഹം തിരിച്ചെത്തുമെന്നാണ് കേള്‍ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :