അഭിറാം മനോഹർ|
Last Modified വ്യാഴം, 6 ഏപ്രില്‍ 2023 (19:38 IST)
ആസിഫ് അലി ചിത്രമായി ഒടുവിൽ തിയേറ്ററുകളിലെത്തിയ മഹേഷും മാരുതിയും ഒടിടി റിലീസിന് തയ്യാറാകുന്നു. സേതു സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലാകും റിലീസ് ചെയ്യുക. മമത മോഹൻദാസാണ് ചിത്രത്തിൽ ആസിഫിൻ്റെ നായികയാകുന്നത്.
മണിയൻ പിള്ള രാജു, വിജയ് ബാബു,ശിവ,വരുൺ ധാര,പ്രേം കുമാർ,വിജയകുമാർ,സാദിഖ്,പ്രശാന്ത് അലക്സാണ്ടർ,കുഞ്ചൻ,ദിവ്യ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. എൺപതുകളിലെ ഒരു മാരുതി കാറിനെയും കാമുകിയേയും ഒരുപോലെ പ്രണയിക്കുന്ന മഹേഷിൻ്റെ കഥയാണ് ചിത്രം പറയുന്നത്.