കെ ആര്‍ അനൂപ്|
Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (15:52 IST)
നാളുകള്‍ക്കു ശേഷം മലയാള സിനിമയില്‍ ഒരു മുഴുനിള ക്യാമ്പസ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.'ലവ് ഫുള്ളി യുവേഴ്‌സ് വേദ' ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.തൊണ്ണൂറുകളിലെ കലാലയ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രണയത്തിന്റെയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും കഥയാണ് പറയുന്നത്.നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ശ്രീനാഥ് ഭാസി, രജിഷാ വിജയന്‍ ,വെങ്കിടേഷ് ,ഗൗതം മേനോന്‍ ,രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അനിഖ സുരേന്ദ്രന്‍, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
ആര്‍ ടു എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
'ഇത് നമ്മുടെ സിനിമയാണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെസ്വപ്നമാണ്. 'ലവ് ഫുള്ളി യുവേഴ്‌സ് വേദ' എന്ന സിനിമയിലൂടെ ഞങ്ങള്‍ ആ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ ഒരു മുഴുനിള ക്യാമ്പസ് ചിത്രം തീയ്യേറ്ററില്‍ റിലീസ് ആവുകയാണ്. ക്യാമ്പസുകളില്‍ തീര്‍ച്ചയായും ഒരു ആഘോഷമായി മാറാന്‍ വേദ എന്ന നമ്മുടെ സിനിമക്ക് സാധിക്കും. ആ ആഘോഷം തീയ്യേറ്ററുകളിലും കാണാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും, പിന്തുണയും, പ്രാര്‍ത്ഥനയും വേദയോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'-ഗോകുല്‍ കൃഷ്ണ കുറിച്ചു.