Kochi|
രേണുക വേണു|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (08:32 IST)
Lokah Universe: ലോകഃ - ചാപ്റ്റര്‍ 1
ചന്ദ്ര ബോക്‌സ്ഓഫീസില്‍ 200 കോടിയും കടന്ന് മുന്നേറുകയാണ്. അതിനിടയിലാണ് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഒരു അപ്‌ഡേറ്റുമായി എത്തിയിരിക്കുന്നത്.
ലോകഃയിലെ വലിയ രഹസ്യങ്ങള്‍ ദുല്‍ഖര്‍ പുറത്തുവിടാന്‍ പോകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകിട്ട് ആറിനായിരിക്കും ഈ രഹസ്യങ്ങളുടെ ചുരുളഴിക്കുക. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ ലോകഃ യൂണിവേഴ്‌സിന്റെ ഭാഗമാണ്. ഇരുവരുടെയും കഥാപാത്രങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റ് ആയിരിക്കും ദുല്‍ഖര്‍ പുറത്തുവിടാന്‍ പോകുന്നതെന്നാണ് സൂചന.
അതേസമയം ലോകഃയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 210 കോടിയിലേക്ക് എത്തി. ഇന്ത്യ നെറ്റ് കളക്ഷന്‍ 101.70 കോടി. റിലീസിനു ശേഷമുള്ള രണ്ടാം വ്യാഴാഴ്ചയായ ഇന്നലെ പോലും നാല് കോടിക്കടുത്ത് ഇന്ത്യ നെറ്റ് കളക്ഷന്‍ ലഭിച്ചിട്ടുണ്ട്. ലോകഃ മലയാളത്തിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.