50 കോടി ബജറ്റിൽ വന്നു, നേടിയത് 569 കോടി, ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം ഇനി ഒടിടിയിൽ

Saiyaara Movie
അഭിറാം മനോഹർ| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (15:17 IST)
വമ്പന്‍ താരങ്ങള്‍ വലിയ മുതല്‍മുടക്കില്‍ സിനിമകള്‍ ചെയ്തിട്ടും ബോളിവുഡില്‍ കാര്യമായ വിജയങ്ങളൊന്നും സൃഷ്ടിക്കാന്‍ ഇത്തവണ ബോളിവുഡിനായിട്ടില്ല. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചെറിയ പ്രേമകഥയുമായെത്തി ബോളിവുഡിനെയാകെ ഞെട്ടിച്ച സിനിമയാണ് സയ്യാര. പുതുമുഖങ്ങളായ അനീത് പദ്ദയും അഹാന്‍ പാണ്ഡെയും നായികാ നായകന്മാരായെത്തിയ സിനിമ 500 കോടിയിലേറെ രൂപയാണ് ബോക്‌സോഫീസില്‍ നിന്നും കളക്റ്റ് ചെയ്തത്.


ഇപ്പോഴിതാ തിയേറ്ററിലെ വമ്പന്‍ വിജയത്തിന് പിന്നാലെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 12 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുക.പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം 569.75 കോടി രൂപയാണ് സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :