Lokah, Chapter One : Chandra: മലയാളത്തിനു ദുല്‍ഖര്‍ വക പുതിയ യൂണിവേഴ്‌സ്; ഞെട്ടിച്ച് കല്യാണി പ്രിയദര്‍ശന്‍, ഒപ്പം നസ്ലനും

പോസ്റ്ററില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരെ കാണാം

Lokah, Dulquer Salmaan, Lokah Chapter One Chandra, Kalyani Priyadarshan
രേണുക വേണു| Last Modified ശനി, 7 ജൂണ്‍ 2025 (19:07 IST)
Lokah, Chapter One : Chandra

Lokah, Chapter One : Chandra: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത്. 'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. നാല് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സ് ആയാണ് 'ലോക' എത്തുന്നത്.

പോസ്റ്ററില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരെ കാണാം. കല്യാണിയുടേത് ഒരു സൂപ്പര്‍ഹീറോ വേഷമാണെന്നാണ് സൂചന. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്.


കാമിയോ വേഷങ്ങളില്‍ ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ എത്തുന്നു. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം തന്നെ സിനിമ തിയറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :