ചിരിയും പ്രണയവുമായി ലിറ്റില്‍ ഹാര്‍ട്ട്‌സ് ഇന്നുമുതല്‍

അതേസമയം ജിസിസിയില്‍ റിലീസിനു വിലക്കുണ്ട്

Little Hearts
രേണുക വേണു| Last Modified വെള്ളി, 7 ജൂണ്‍ 2024 (10:31 IST)
Little Hearts

ഷെയ്ന്‍ നിഗം, മഹിമ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ സംവിധാനം ചെയ്ത ലിറ്റില്‍ ഹാര്‍ട്ട്സ് ഇന്നുമുതല്‍ തിയറ്ററുകളില്‍. റൊമാന്‍സിനും ഹ്യൂമറിനും പ്രാധാന്യമുള്ള ചിത്രം കുടുംബ പ്രേക്ഷകരെ രസിപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ അപ്‌ഡേറ്റുകളെല്ലാം പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു.

അതേസമയം ജിസിസിയില്‍ റിലീസിനു വിലക്കുണ്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സാന്ദ്രാ തോമസ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജിസിസി രാജ്യങ്ങളില്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനു എത്തിക്കണമെന്ന തന്റെ വലിയ മോഹത്തിനു തിരിച്ചടിയേറ്റെന്നും വിഷമമുണ്ടെന്നും സാന്ദ്ര പറഞ്ഞു.

രാജേഷ് പൈനാടന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ബാബുരാജ് എന്നിവരും ലിറ്റില്‍ ഹാര്‍ട്ട്സില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :