വിവാഹത്തിനു മുന്‍പ് ലൈംഗികതയാകാം, സുരക്ഷ പാലിച്ചാല്‍ മതി; ഖുശ്ബുവിന്റെ വിവാദമായ പ്രസ്താവന, ഒടുവില്‍ കോടതി ഇടപെടല്‍

രേണുക വേണു| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (13:01 IST)

തെന്നിന്ത്യന്‍ നടി ഖുശ്ബു ഇന്ന് തന്റെ 51-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ താരം, രാഷ്ട്രീയപ്രവര്‍ത്തക എന്ന നിലയിലെല്ലാം ഖുശ്ബു ഇന്നും ശ്രദ്ധേയയാണ്. എന്നാല്‍, ഖുശ്ബു വ്യക്തി ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സിനിമയുമായി ബന്ധപ്പെട്ടല്ല. മറിച്ച്, ഖുശ്ബു നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടാണ്. വിവാഹത്തിനു മുന്‍പ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ലൈംഗിക ബന്ധം നടത്തുന്നതില്‍ തെറ്റില്ല എന്നാണ് ഖുശ്ബു പറഞ്ഞത്. ഉടനെ തന്നെ ഈ പ്രസ്താവന വിവാദമായി.

2005ല്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍ തെറ്റില്ല എന്നു ഖുശ്ബു അഭിപ്രായപ്പെടുകയായിരുന്നു. ഖുശ്ബുവിന്റെ പരാമര്‍ശം തമിഴകത്തു വന്‍ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ക്കെതിരെ വന്‍ പ്രതിഷേധപ്രകടനങ്ങളും നടന്നു. പലയിടത്തും ഖുശ്ബുവിന്റെ കോലം കാത്തിച്ചു. ഗര്‍ഭിണിയാകാതിരിക്കുന്നതിനും രോഗങ്ങള്‍ തടയുന്നതിനും പെണ്‍കുട്ടികള്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെങ്കില്‍, വിവാഹത്തിനു മുന്‍പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നാണു നടി അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ തങ്ങളുടെ വധു കന്യകയാകണമെന്നു പ്രതീക്ഷിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ഖുശ്ബുവിന്റെ പ്രസ്താവന യുവതലമുറയെ വഴിതെറ്റിക്കുമെന്നും രാജ്യത്തിന്റെ മൂല്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിമര്‍ശനം ശക്തമായിരുന്നു. ഒടുവില്‍ ഈ കേസ് കോടതിയിലെത്തി. എന്നാല്‍, ഖുശ്ബുവിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :