'പത്രം' സിനിമയുടെ ഷൂട്ട്,അന്ന് ജോര്‍ജ് ഏട്ടന്റെ കൈയ്യില്‍ നിന്ന് എത്ര തല്ല് വാങ്ങി... വീണ്ടും രണ്ടാളും ഒന്നിച്ച് ഒരു സിനിമ, ഓര്‍മ്മകളുമായി ശരത് മോഹന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ജൂലൈ 2022 (09:05 IST)
ഇന്ദ്രജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ജൂണ്‍ 27നിയിരുന്നു തുടങ്ങിയത്. 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'എന്ന് പേരിട്ടിരിക്കുന്ന ഫീല്‍ ഗുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നടന്‍ ശരത് ഹരിദാസും. ലൊക്കേഷനില്‍ വെച്ച് നടന്‍ ജോര്‍ജിനെ കണ്ട സന്തോഷത്തിലാണ് ശരത്. ഇരുവരും നേരത്തെ പത്രം എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.

'അന്നും.....ഇന്നും....തിരുവനന്തപുരം ടെക്‌നോപാര്‍ക്കിനെ എയര്‍പോര്‍ട്ട് ആക്കി മാറ്റി, 'പത്രം' ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ജോഷി സാര്‍ .... അന്ന് ജോര്‍ജ് ഏട്ടന്റെ കയ്യില്‍ നിന്ന് എത്ര തല്ല് വാങ്ങി എന്ന് എനിക്കേ അറിയൂ ...പക്ഷേ എപ്പോ കണ്ടാലും സ്‌നേഹം മാത്രം ദാ ഇപ്പൊ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സിനിമാ ലൊക്കേഷനില്‍ വീണ്ടും ഒരുമിച്ചപ്പോള്‍....'-ശരത് കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :