ധർമ പ്രൊഡക്ഷൻ കേന്ദ്ര സർക്കാരിൻ്റെയാണെന്നാണോ കങ്കണ കരുതുന്നത്: പരിഹാസവുമായി കുനാൽ ശർമ

അഭിറാം മനോഹർ| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (14:30 IST)
രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത എന്ന സിനിമയുടെ വിജയത്തെ ചോദ്യം ചെയ്ത ബോളിവുഡ് താരം കങ്കണ റണാവത്തിനെ പരിഹസിച്ച് കൊമേഡിയൻ കുനാൽ ശർമ. ബ്രഹ്മാസ്ത്രയുടെ ബോക്സോഫീസ് കളക്ഷനെല്ലാം കള്ളമാണെന്നായിരുന്നു കങ്കണയുടെ ആരോപണം.

ഇതിന് പ്രതികരണമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാഷ്ണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി, സിബിഐ, ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവയെല്ലാം കേന്ദ്രസർക്കാരിന് കീഴിലാണെന്നാണ് കങ്കണ കരുതുന്നത് എന്നായിരുന്നു കുനാൽ ശർമയുടെ പ്രതികരണം. സെപ്റ്റംബർ 9 ന് റിലീസ് ചെയ്ത ചിത്രം ആദ്യ 3 ദിവസത്തിൽ തന്നെ 200 കോടി രൂപ കളക്ട് ചെയ്തിരുന്നു. സിനിമയുടെ വിജയം കള്ളമാണെന്നായിരുന്നു ഇതിനെ പറ്റി കങ്കണയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :