ആക്ഷന്‍ എന്റര്‍ടെയ്നറുമായി ദുല്‍ഖര്‍,'കിംഗ് ഓഫ് കൊത്ത' സെക്കന്‍ഡ് ലുക്ക് ഇന്ന് എത്തും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (09:00 IST)
റൊമാന്റിക് സിനിമകളില്‍ നിന്ന് ഇടവേളയെടുത്ത് ആക്ഷന്‍ എന്റര്‍ടെയ്നറായ 'കിംഗ് ഓഫ് കൊത്ത' തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഗോകുല്‍ സുരേഷും സെന്തില്‍ കൃഷ്ണയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയിലെ സെക്കന്‍ഡ് ലുക്ക് ഇന്ന് എത്തുമെന്ന് ദുല്‍ഖര്‍ അറിയിച്ചു.

രാവിലെ 11ന് സെക്കന്റ് ലുക്ക് പുറത്തുവരും.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷന്‍ എന്റെര്‍റ്റൈനെറാണ്.

ദുല്‍ഖര്‍ സല്‍മാന്‍, ഷബീര്‍ കല്ലറക്കല്‍,ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി,

ചെമ്പന്‍ വിനോദ് ജോസ്, പ്രസന്ന, കോത രവിയായി ഷമ്മി തിലകന്‍,

നൈല ഉഷ,ശാന്തി കൃഷ്ണ,സുധി കോപ്പ,സെന്തില്‍ കൃഷ്ണ,രാജേഷ് ശര്‍മ്മ,

റിതിക സിംഗ് (ഒരു ഗാനത്തിലെ അതിഥി വേഷം).

അഭിലാഷ് എന്‍ ചന്ദ്രനന്റെയാണ് രചന.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :