Khalifa Glimpse: പൃഥ്വിരാജിന്റെ ജന്മദിനം കളറാക്കാന്‍ 'ഖലീഫ' ഗ്ലിംപ്‌സ് (വീഡിയോ)

ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ഖലീഫയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്

Khalifa Glimpse Prithviraj, Khalifa Prithviraj, Khalifa Teaser, Malayalam Cinema
രേണുക വേണു| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2025 (12:39 IST)

Khalifa Glimpse: പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യുടെ ഗ്ലിംപ്‌സ് പുറത്ത്. പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഖലീഫയിലെ കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ഖലീഫയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണാന്‍ സാധിക്കുക. ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ് ഏറ്റവും ശ്രദ്ധേയം.


ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറില്‍ ജിനു വി എബ്രഹാമും സൂരജ് കുമാറുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിനു വി എബ്രഹാം തന്നെയാണ് തിരക്കഥ. സിജോ സെബാസ്റ്റ്യന്‍ കോ പ്രൊഡ്യൂസര്‍. ക്യാമറ ജോമോന്‍ ടി ജോണ്‍. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :