അഭിറാം മനോഹർ|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2020 (19:44 IST)
കെജിഎഫ് ചാപ്‌റ്റർ2വിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. ഒരു മാസം കൊണ്ട് ചിത്രീകരണം പൂർണമായി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഏറെ പ്രതീക്ഷയോടെയാണ് കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം നീണ്ട ഇടവേളക്ക് ശേഷം കെജിഎഫ് സെറ്റിൽ ജോയിൻ ചെയ്‌തിരിക്കുകയാണ് ആരാധകരുടെ റോക്കിഭായിയായ യഷ്.
പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ രവീണ ടണ്ടണ്‍, സഞ്ജയ് ദത്ത് എന്നീ ബോളിവുഡ് താരങ്ങളും ആദ്യ ഭാഗത്തില്‍ നായികയായ ശ്രീനിഥി ഷെട്ടിയും അടക്കം വലിയ താരനിരയാണ് അണിനിരക്കുന്നത്.ചിത്രത്തിന്റെ പകുതിയോളം ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രകാശ് രാജിന്റെയും മാളവികയുടെയും ഭാഗങ്ങള്‍ ഓഗസ്റ്റില്‍ ചിത്രീകരിച്ചിരുന്നു.