ഇതു പൊളിക്കും! മെക്കാനിക്കിൽ പെണ്ണ് വന്നാൽ എന്താ അവസ്ഥ?
മലയാളത്തിലെ ക്വീൻ പൊളിക്കും! കിടിലൻ ട്രെയിലർ
aparna shaji|
Last Modified വ്യാഴം, 13 ഏപ്രില്‍ 2017 (08:33 IST)
പറഞ്ഞുതുടങ്ങിയാല്‍ തീരാത്ത ക്യാമ്പസ് കഥകള്‍ സിനിമയാകുന്നത് എക്കാലവും കൗതുകം തന്നെയാണ്. അതുപോലൊരു ക്യാമ്പസ് കഥയുമായി എത്തുകയാണ് ക്വീൻ. കങ്കണ റൗനത്തിന് മികച്ച നടിക്കുള്ള ദേശീയാംഗീകാരം ലഭിച്ച ക്വീനല്ല, ഇത് മലയാളത്തിന്റെ സ്വന്തം ക്വീന്‍.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ്. ഷറിസ് മുഹമ്മദും ജെബിന്‍ ജോസഫ് ആന്റണിയും ചേര്‍ന്നാണ് രചന. ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. വിഷ്ണു ശര്‍മ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സാഗര്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
മെക്കാനിക്കൻ എഞ്ചിനീയറിംഗ് പൊതുവെ ആൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ള ഡിപ്പാർട്ട്മെന്റാണ്. അവിടേക്ക് ഒരു പെൺകുട്ടി പഠിക്കാൻ വന്നാൽ എന്താണ് അവസ്ഥ?. അതാണ് ചിത്രം പറയുന്നത്. ഇത്തരമൊരു കഥ കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ വരിക ചോക്ലേറ്റും അടി കപ്യാരെ കൂട്ടമണിയുമായിരിക്കും. രണ്ടിലും കതാന്തു വ്യത്യാസമുണ്ടല്ലോ. കിടിലൻ കോമഡിയായിരിക്കും ചിത്രമെന്ന് ഉറപ്പ്.