'ദാദ' നടന്‍ കവിന്‍ വിവാഹിതനായി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ഓഗസ്റ്റ് 2023 (11:49 IST)
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നടന്‍ കവിന്‍ വിവാഹിതനായി.മോണിക്കാ ഡേവിഡ് ആണ് വധു. വിവാഹം ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് നടന്നത്.
ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രണ്ടാളും വിവാഹിതരായത്. ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തുവരികയാണ് മോണിക്കാ.

ലളിതമായ ചടങ്ങുകളില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വെളുത്ത മുണ്ടും കുര്‍ത്തയും ധരിച്ചാണ് കവിന്‍ എത്തിയപ്പോള്‍ സ്വര്‍ണ്ണ കസവു സാരിയില്‍ സുന്ദരിയായി മോണിക്കയെ കാണാനായി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :