'കാതല്‍' സിനിമയിലേക്ക് മമ്മൂട്ടി എത്തിയത് എങ്ങനെ ? സംവിധായകന്‍ ജിയോ ബേബി പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (15:00 IST)
ചൊവ്വാഴ്ച വൈകുന്നേരം പ്രഖ്യാപിച്ച കാതല്‍ എന്ന ചിത്രത്തിന്റെ ചര്‍ച്ചകളിലാണ് സിനിമാലോകം. ജ്യോതികയുടെ മൂന്നാമത്തെ മലയാളം ചിത്രമാണിത്.സിനിമയിലേക്ക് മമ്മൂട്ടി എത്തിയത് എങ്ങനെയെന്ന് സംവിധായകന്‍ ജിയോ ബേബി പറയുന്നു.


ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് രചിച്ച ഒരു ലൈറ്റ് ഫാമിലി ഡ്രാമയാണ് കാതല്‍.താന്‍ ആദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു തിരക്കഥയില്‍ പ്രവര്‍ത്തിക്കുന്നത് സംവിധായകന്‍ പറഞ്ഞു.

പക്ഷേ കഥ കേട്ട് തനിക്ക് ഇഷ്ടപ്പെട്ടു, മമ്മുക്ക നായകനായാല്‍ നന്നായിരിക്കും എന്ന് തോന്നി, അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്യാന്‍ നിരവധി ഓപ്ഷനുകള്‍ മുന്നോട്ടുവച്ചു.
മമ്മുക്കയാണ് ജ്യോതികയെ നിര്‍ദ്ദേശിച്ചത്, ജ്യോതികയ്ക്കും കഥ ഇഷ്ടപ്പെട്ടു,ജിയോ ബേബി പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :