ഫാന്‍സിന്റെ തള്ള് വെറുതേയായി...‘നന്ദി’ അവാര്‍ഡില്‍ മോഹന്‍ലാല്‍ വെറും ആറാമന്‍ ‍!

നന്ദി അവാര്‍ഡില്‍ മോഹന്‍ലാല്‍ വെറും ആറാമന്‍ ‍!

AISWARYA| Last Updated: വെള്ളി, 17 നവം‌ബര്‍ 2017 (12:53 IST)
മോഹന്‍ലാലിന് ആന്ധ്ര സര്‍ക്കാറിന്റെ നന്ദി പുരസ്‌ക്കാരം ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലെ സത്യം എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയതിനാണ് മോഹന്‍‌ലാലിന് സഹനടനുള്ള പുരസ്കാരം ലഭിച്ചത്.

എന്നാല്‍ താരത്തിന് അവാര്‍ഡ് ലഭിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മോഹന്‍ലാല്‍ ആരാധകര്‍ വാര്‍ത്ത എടുത്ത് ആഘോഷമാക്കുകയായിരുന്നു. നന്ദി പുരസ്‌ക്കാരം ലഭിച്ച ആദ്യ മലയാളതാരമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിന് സ്വന്തം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയും ചെയ്തു.

എന്നാല്‍ സത്യാവസ്ഥ അതല്ല. നന്ദി പുരസ്‌ക്കാരം ആദ്യമായി ലഭിക്കുന്ന ആദ്യ മലയാളി താരം മലയാളത്തിന്റെ സ്വന്തം സിദ്ധിഖാണ്. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു സിദ്ധിഖിന് ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

സിദ്ധിഖിന് ശേഷം നന്ദി പുരസ്ക്കാരം ലഭിച്ച മറ്റ് താരങ്ങള്‍ ഉണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള താരമാണ് നിത്യ മേനോന്‍. 2010ലെ മികച്ച നടിക്കുള്ള നന്ദി പുരസ്‌കാരം നിത്യ നേടിയിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെന്നിന്ത്യന്‍ നായിക നയന്‍താരയും നന്തി അവാര്‍ഡ് നേടിയ മലയാളിയാണ്.

മലയാളത്തിന്റെ അഭിമാനമായ ഗാന ഗന്ധർവന്‍ യേശുദാസിനും നന്ദി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്കും നന്ദിന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള നടന്‍ മോഹന്‍ലാല്‍ അല്ലെങ്കിലും മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹന്‍ലാല്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :