പ്രെഗ്‌നന്‍സി ബൈബിള്‍, ബുക്കിന്റെ പേര് വിനയായി ബൈബിള്‍ എന്ന വാക്ക് തലക്കെട്ടില്‍ ഉപയോഗിച്ചതില്‍ കരീന കപൂറിന് നോട്ടീസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 12 മെയ് 2024 (14:24 IST)
തന്റെ ഗര്‍ഭകാലത്തെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് ബോളിവുഡ് താരം കരീന കപൂര്‍ എഴുതിയ പ്രഗ്‌നന്‍സി ബൈബിള്‍ എന്ന പുസ്തകത്തിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ കേസ്. പുസ്തകത്തിന്റെ പേരില്‍ ബൈബിള്‍ എന്ന് ഉപയോഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതിയാണ് താരത്തിന് നോട്ടീസ് അയച്ചത്. പുസ്തകത്തിന്റെ പേരിനെതിരെ ജബല്‍പൂരിലെ അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ ആന്റണി നല്‍കിയ ഹര്‍ജിയിലാണ് നടപടി.


എന്തുകൊണ്ടാണ് ബൈബിള്‍ എന്ന വാക്ക് തലക്കെട്ടില്‍ ഉപയോഗിച്ചതെന്ന് കരീന വിശദീകരിക്കണം. പുസ്തകത്തിന്റെ വില്പന തടയണമെന്ന ആവശ്യത്തില്‍ പ്രസാധകര്‍ക്കും നൊട്ടീസ് അയച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പേര് ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം. പ്രശസ്തിക്ക് വേണ്ടി തരം താണ പ്രവര്‍ത്തിയാണ് ബോളിവുഡ് നടി ചെയ്തതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
2021 ഓഗസ്റ്റിലാണ് കരീന കപൂറിന്റെ ഗര്‍ഭകാല അനുഭവങ്ങളും ആഹാരരീതികളുമെല്ലാം വിശദമാക്കികൊണ്ടുള്ള പുസ്തകം പുറത്തുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :