കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ഡിസംബര്‍ 2023 (15:29 IST)
കണ്ണൂര്‍ സ്‌ക്വാഡ് ചിത്രീകരണം ആരംഭിച്ചത് ഒരു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമായിരുന്നു. അന്ന് കൂടെയുണ്ടായിരുന്ന സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ വിട്ടുപോയ സങ്കടത്തിലാണ് മുഴുവന്‍ അണിയറ പ്രവര്‍ത്തകരും.കണ്ണൂര്‍ സ്‌ക്വാഡ് ക്ലൈമാക്‌സില്‍ ജീപ്പ് ലോറിയെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന സ്വീക്വന്‍സ് ചെയ്തത് അദ്ദേഹമായിരുന്നു എന്ന് ഓര്‍ക്കുകയാണ് നടന്‍ റോണി ഡേവിഡ്.
റോണി ഡേവിഡിന്റെ വാക്കുകള്‍
'കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് തുടങ്ങിയ ദിവസം ഇന്നാണ്..... ഡിസംബര്‍ 27 പക്ഷേ, ആ ആഹ്ലാദത്തെ പങ്കു വയ്ക്കാന്‍ കഴിയാത്ത രീതിയില്‍ ഒരു വാര്‍ത്തയായി പോയി കേട്ടത്. ജോളി മാസ്റ്റര്‍ അദ്ദേഹത്തെ പരിചയപ്പെടാത്ത ഒരു ടെക്നിഷ്യന്‍ പോലും മലയാളത്തില്‍ ഉണ്ടാവില്ല. ഒരു മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫര്‍, അതിലുപരി ഒരു എക്സ്ട്രാ ഓര്‍ഡിനറി വെഹിക്കിള്‍ സ്റ്റണ്ട് മാനും കൊറിയോഗ്രാഫറും. നിങ്ങള്ക്ക് എല്ലാവര്‍ക്കും കണ്ണൂര്‍ സ്‌ക്വാഡ് ക്ലൈമാക്‌സില്‍ ജീപ്പ് ലോറിയെ ഓവര്‍ടേക്ക് ചെയ്തു പോകുന്ന സ്വീക്വന്‍സ് ഓര്‍മയുണ്ടാവും എന്ന് വിശ്വസിക്കുന്നു. അദ്ദേഹം ചെയ്തതാണ് അവന്‍ തന്നെ ഒരു നിക്കി ലൗഡയാണ്, യന്ത്രങ്ങളെ നന്നായി അറിയുന്ന ഒരു മനുഷ്യന്‍. ഇടയ്ക്കു പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമില്‍ കൃത്യമായി അപ്‌ഡേറ്റുകള്‍ ചോദിച്ചു വിളിക്കുമായിരുന്നു. അത്തരമൊരു യഥാര്‍ത്ഥ മനുഷ്യന്‍. പക്ഷേ, ഇത് വളരെ നേരത്തെയാണ് മാസ്റ്റര്‍',-റോണി ഡേവിഡ് രാജ് എഴുതി.
ALSO READ:
കണ്ണൂര്‍ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടര്‍ ജോളി ബാസ്റ്റിന്‍ അന്തരിച്ചു