ചെറിയ ആരോഗ്യപ്രശ്നങ്ങൾ കൃത്യസമയത്ത് തന്നെ ചികിത്സിക്കണം,ആശുപത്രിയിലായതിനെ പറ്റി രഞ്ജിനി ഹരിദാസ്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2023 (12:31 IST)
ക്രിസ്മസിന്റെ പിറ്റേ ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ചെറിയ ആരോഗ്യപ്രശ്‌നങ്ങളെ അവഗണിച്ച് കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ അത് പ്രശ്‌നമാകുമെന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ രഞ്ജിനി കുറിച്ചു.

നെഞ്ചിലുണ്ടായ ചെറിയ അണുബാധയാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് രഞ്ജിനി പറഞ്ഞു. നാളുകള്‍ക്ക് മുന്‍പ് തന്നെ പ്രശ്‌നം തോന്നിയെങ്കിലും അന്നത് അവഗണിക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകുമെന്നും രഞ്ജിനി പറയുന്നു. കയ്യില്‍ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ആശുപത്രിയിലായ വിവരം രഞ്ജിനി അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :