കണ്ണുകള്‍ നിറഞ്ഞ സമയം, മകന്‍ വാങ്ങിക്കൊടുത്ത കാറിനു മുമ്പില്‍ നടന്‍ കണ്ണന്‍ സാഗര്‍, കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (14:46 IST)
അപര്‍ണ ബാലമുരളിയ്‌ക്കൊപ്പം നീരജ് മാധവ് ഒന്നിക്കുന്ന 'സുന്ദരി ഗാര്‍ഡന്‍സ് റിലീസിനായി കാത്തിരിക്കുകയാണ് നടന്‍ കണ്ണന്‍ സാഗര്‍. വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടുനടന്ന ആഗ്രഹം മകനാല്‍ നേടിയ സന്തോഷത്തിലാണ് താരം.

നടനും കോമഡിതാരവുമായ കണ്ണന്‍ സാഗറിന്റെ വാക്കുകള്‍

മക്കള്‍ മൂലം ഉണ്ടാവുന്ന വലിയ സന്തോഷങ്ങളില്‍ ഒന്നാണ് ഇന്ന് നടന്നത്,..

ഉള്ളിന്റെ ഉള്ളില്‍ ചെറിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഒരു വാഹനം, സഹപ്രവര്‍ത്തകരുടെയും, സുഹൃത്തുക്കളുടെയും കൂടെ അവരുടെ വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍, വാഹനം മുഴുവന്‍ അവരുപോലും അറിയാതെ ഒന്ന് പരതിനോക്കി ഇങ്ങനെ ഒരു വാഹനം എന്നു എടുക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, സഹപ്രവര്‍ത്തകരില്‍ പലരും പറയുകയും ചെയ്തിരുന്നു ഒരു കാര്‍ എടുക്കു ചേട്ടായെന്നു...

സമയവും, സാമ്പത്തികവും, സാഹചര്യവും ഒത്തുവരണ്ടേ ഇതൊക്കെ വാങ്ങാന്‍ എന്നു വിചാരിക്കുന്നിടത്താണ്, ഞങ്ങളുടെ മകന്‍ പ്രവീണ്‍ കണ്ണന്‍ ഒരു കാര്‍ വാങ്ങാം എന്നു പറയുന്നതും, അവന്‍ മുന്നിട്ടു നിന്നു അവന്റെ പേരില്‍ ഒരു ചെറിയ കാര്‍ സ്വന്തമായി വാങ്ങി,
അത് പോയി വാങ്ങാനുള്ള യോഗം അവന്‍ എന്നെയേയും, അവന്റെ അമ്മയേയും ഏല്‍പ്പിച്ചു, സത്യത്തില്‍ കണ്ണുകള്‍ നിറഞ്ഞ സമയമായിരുന്നു ഈ നിമിഷം, മക്കളാല്‍ നേടിത്തരുന്ന സൗഭാഗ്യങ്ങളില്‍ ഒന്നുതന്നെയാണ് ഈ വാഹനം...

ഈ വലിയ സന്തോഷം എന്റെ പ്രിയപ്പെട്ടവരേ ഒന്ന് മനസ് നിറഞ്ഞു സന്തോഷത്തോടെ അറിയിക്കുകയാണ്, പ്രാര്‍ത്ഥനയും അനുഗ്രഹവും ആത്മാര്‍ത്ഥമായി എന്റെയേയും കുടുംബത്തോടും കൂടെ ഉണ്ടാവണമെന്ന് പ്രതീക്ഷയോടെ,
സസ്‌നേഹം,...


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :